പൊറ്റശ്ശേരി സഹകരണ ബാങ്കിന്റെ പ്രസിഡന്റായി മുസ്‌ലിം ലീഗിലെ CT അലി ചുമതലയേറ്റു
പൊറ്റശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ പ്രസിഡന്റായി മുസ്‌ലിം ലീഗിന്റെ സി.ടി അലി ചുമതലയേറ്റു. UDF ലെ ധാരണ പ്രകാരമാണ് പ്രസിഡന്റ് പദവി കൈമാറ്റം നടന്നത്. വരണാധികാരി ജൂനിയർ ഇൻസ്‌പെക്ടർ രഥീന നടപടികൾക്ക് നേതൃത്വം നൽകി. തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രസിഡന്റ്
ക്യാബിനിലെത്തിയ സി.ടി അലിയെ നേതാക്കൾ ഷാൾ അണിയിച്ച് സ്വീകരിച്ചു. തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ പറഞ്ഞു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റും ഡയറക്ടറുമായ ജോയ് ജോസഫ്, നിലവിലെ ബാങ്ക് പ്രസിഡന്റ് റഫീഖ്, സെക്രട്ടറി ശോഭ അലക്സാണ്ടർ, ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.







