കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശാസ്ത്രീയമായി ക്രിക്കറ്റ് പരിശീലിക്കാം, നെക്സ്റ്റ്ജെന്‍ സ്പോര്‍ട്ട്സ് ഹബ് നെല്ലിപ്പുഴ ചെക്പോസ്റ്റ് ജംഗ്ഷനിലാണ് ആരംഭിച്ചത്

കായിക പ്രേമികൾക്കും കുട്ടിത്താരങ്ങൾക്കും കളിച്ചും പരിശീലിച്ചും മുന്നേറാൻ അവസരം, മണ്ണാർക്കാട്ടെ ആദ്യ ഇൻഡോർ ക്രിക്കറ്റ് നെറ്റ്സ് & ബാഡ്മിന്റൺ കോർട്ട് ആനക്കട്ടി റോഡ് പഴയ ചെക്ക്പോസ്റ്റിന് സമീപം ആരംഭിച്ചു, പ്രായഭേദമില്ലാതെ ഏത് സമയത്തും പരിശീലനം നടത്താവുന്ന ജില്ലയിലെ തന്നെ ആദ്യ ഇടമായി നെക്സ്റ്റ് ജെൻ സ്പോർട്സ് ഹബ്ബ്. സംസ്ഥാന, ജില്ലാ താരങ്ങളായി വളർന്ന ഇന്നത്തെ പലരുടെയും കായിക സ്വപ്‌നങ്ങൾക്ക്‌ ചിറക് മുളപ്പിക്കാൻ പ്രചോദനമായിക്കൊണ്ട് കഴിഞ്ഞ 56 വർഷമായി മണ്ണാർക്കാടുള്ള അനുപമ ക്രിക്കറ്റ്‌ ക്ലബ്ബിലെ പുതുതലമുറയിലെ യുവാക്കളാണ് നെക്സ്റ്റ് ജെൻ സ്പോർട്സ് ഹബ്ബിന്റെ അമരക്കാർ. ആനക്കട്ടി റോഡ് പഴയ ചെക്ക്പോസ്റ്റിന് സമീപം ആരംഭിച്ച സ്പോർട്സ് ഹബ്ബിന്റെ ഉദ്ഘാടനം പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പി.ചന്ദ്രശേഖരൻ നിർവഹിച്ചു. PDCA പ്രസിഡന്റ് രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റും, അനുപമ ക്രിക്കറ്റ് ക്ലബ്‌ സെക്രട്ടറിയുമായ KCK മൊയ്തീൻ എന്നിവർ ചേർന്ന് ബൗളിംഗ് മെഷീൻ ഉദ്ഘാടനം ചെയ്തു. മഴയോ വെയിലോ ഏൽക്കാതെ കുട്ടികൾക്കുൾപ്പെടെ വിശാലമായി കളിക്കാവുന്ന ഇടമാണിത്. കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കുവാനും സ്വന്തം സ്ഥലത്ത് സ്പോർട്സ് ഹബ്ബ്‌ നിർമ്മിക്കുവാനുമുള്ള സംഘാടകരുടെ ആഗ്രഹത്തിനൊപ്പം എല്ലാ സഹായവും നൽകിക്കൊണ്ട് ഉണ്ടാകുമെന്ന് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ





പറഞ്ഞു. ക്രിക്കറ്റ് നെറ്റ്സ്, ക്രിക്കറ്റ്‌ കോച്ചിങ്, ബൗളിംഗ് മെഷീൻ പ്രാക്ടീസ്, ബാഡ്മിന്റൺ കോർട്ട്, ബാഡ്മിന്റൺ കോച്ചിങ്, കാരംസ്, ഷട്ടിൽ എന്നിവയെല്ലാം ഇവിടെ നിന്ന് പരിശീലിക്കാം. കൂടാതെ ടെന്നീസ് ബോൾ, സോഫ്റ്റ്‌ ബോൾ, സ്റ്റിച്ച് ബോൾ എന്നിവയിലും ഏത് സമയത്തും പരിശീലനം നേടാം. ഏത് വിഭാഗത്തിലും ആൺ, പെൺ വ്യത്യാസമില്ലാതെ മികച്ച ട്രെയിനിങ് നൽകുന്നതിനായി ആരംഭിക്കുന്ന അക്കാദമിയിൽ പരിചയ സമ്പന്നരായ പരിശീലകരെയും നെക്സ്റ്റ് ജെൻ സ്പോർട്സ് ഹബ്ബ് ലഭ്യമാക്കും. ഏപ്രിൽ ആദ്യ ആഴ്ച സമ്മർ ക്യാമ്പിനും അതിനുശേഷം റെഗുലർ ക്യാമ്പിനും തുടക്കമാകും. ക്രിക്കറ്റിന് ശാസ്ത്രീയമായ പരിശീലനം ലഭ്യമാക്കുന്നതിനായുള്ള ഒരിടമൊരുക്കുക എന്നത് സ്വപ്നമായിരുന്നുവെന്ന് അനുപമ ക്രിക്കറ്റ്‌ ക്ലബ്‌ പ്രസിഡന്റ് രാജേഷ് പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ ടി. അജിത് കുമാർ, എ. സിയാബുദ്ദീൻ, ദിലീപ്, വിനോദ്, സർതാജ്, ഗിരീഷ് ഗുപ്ത, രാജീവ്‌, മുഹമ്മദ്‌ അലി, കേരള ക്രിക്കറ്റ് താരം എ.ജിഷ്ണു, വിഷ്ണു, ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, കായിക താരങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. മണ്ണാർക്കാട്ടെ ആദ്യ ഇൻഡോർ നെറ്റ്സായ നെക്സ്റ്റ് ജെൻ സ്പോർട്സ് ഹബ്ബിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9961498082, 9847233547 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related