നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തത്തിൽ 20-ാ മത് കുരിശിൻ്റെ വഴി നടന്നു
തെങ്കര സെന്റ് ജോസഫ് ദേവാലയത്തിൽ നിന്നാരംഭിച്ച് അട്ടപ്പാടി ചുരത്തിലൂടെ മുക്കാലിയിലേക്ക്, നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തത്തിൽ 20-ാ മത് കുരിശിൻ്റെ വഴി നടന്നു. തെങ്കര സെന്റ് ജോസഫ് ദേവാലയത്തിൽ നിന്നും മുക്കാലി യൂദാപുരം സെൻ്റ ജൂഡ് ദേവാലയത്തിലേക്കാണ് കുരിശിന്റെ വഴി നടന്നത്.
പാലക്കാട് സുൽത്താൻപേട്ട് രൂപതാ അധ്യക്ഷൻ അന്തോണി സാമി പീറ്റർ അബീർ നേതൃത്വം നൽകി. വികാരി മരിയ ജോസഫ്, ആൻ്റണി പയസ്, മാർട്ടിൻ ജോസ്, ലോറൻസ്, വിബിൻദാസ് വരമ്പേൽ, താദേവൂസ് തുടങ്ങി വൈദികരും വിശ്വാസികളും പങ്കെടുത്തു. നേർച്ച ഭക്ഷണവും വിളമ്പി.







