കാഞ്ഞിരത്ത് സ്ത്രീകള്‍ക്ക് മാത്രമായി ആദ്യ വസ്ത്രാലയം, ടോപ്പുകളുടെ വെറൈറ്റികള്‍, മോഡേണ്‍, വെസ്റ്റേണ്‍ ഡ്രസ്സുകള്‍, 5 ാം വര്‍ഷത്തില്‍ MP ഗാര്‍മെന്‍റ്സ് കാഞ്ഞിരത്തും ആരംഭിച്ചു
കോവിഡ് കാലത്ത് കാരാകുറിശ്ശി സ്വദേശികളായ സഹോദരങ്ങളുടെ ആശയത്തിൽ നിന്നുണ്ടായ സ്വപ്ന സംരഭം, മഹേഷിന്റേയും പ്രസാദിന്റെയും നിശ്ചയദാർഢ്യത്തിൽ MP ഗാർമെന്റ്സിന് കാഞ്ഞിരത്ത് പുതിയ ഷോറൂം, സ്ത്രീകൾക്കായുള്ള വസ്ത്ര വൈവിധ്യങ്ങളുടെ ശേഖരവുമായി പ്രവർത്തനമാരംഭിച്ചു. സഹോദരങ്ങളായ മഹേഷും പ്രസാദും വ്യാപാര മേഖലയിലും ഒന്നിച്ചു തന്നെയാണ്. പേരുകൾ കോർത്തിണക്കി ആരംഭിച്ച തച്ചമ്പാറയിലെ വസ്ത്ര വ്യാപാര സ്ഥാപനം MP ഗാർമെന്റസ് വിജയകരമായ 5-ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കാഞ്ഞിരത്ത് പുതിയ ഷോറൂമിന് തുടക്കമിടുകയാണ്. കാഞ്ഞിരം മാരിയമ്മൻ കോവിലിന് എതിർവശത്ത് പ്രവർത്തനമാരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം ഇരുവരുടെ മാതാപിതാക്കൾ നിർവഹിച്ചു. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ജോർജ് നമ്പുശ്ശേരി ആദ്യ വിൽപന നടത്തി. സ്ത്രീകൾക്കാവശ്യമായ ട്രെഡീഷണൽ, മോഡേൺ, വെസ്റ്റേൺ, കാഷ്വൽ തുണിത്തരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരമാണ് MP ഗാർമെന്റ്സിൽ ഒരുക്കിയിട്ടുള്ളത്. മാൽച്ചന്ദേരി,
പാർട്ടി വെയർ, ദുപ്പട്ട, ബോട്ടം വെയർ, കോഡ് സെറ്റ്, സിംഗിൾ സെറ്റ്, എന്നിവയും ഷോളുകൾ, പാന്റുകൾ, ലെഗ്ഗിൻസ്, ഇന്നർ വെയറുകൾ എന്നിവയും ഷോറൂമിലുണ്ട്. ചൈന, കൊറിയ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ട്രെൻഡി വസ്ത്രങ്ങളും ഉപഭോക്താക്കൾക്ക് MP ഗാർമെന്റ്സിൽ നിന്നും വാങ്ങാനാകും. ഇത്തവണത്തെ വിഷു ആഘോഷം കളറാക്കാൻ സെറ്റ് മുണ്ട്, സെറ്റ് സാരി, ദാവണി സെറ്റ് എന്നിവയും ഡിസ്‌കൗണ്ടോടു കൂടി ഉപഭോക്താക്കൾക്കായി തയ്യാറാക്കിയിട്ടുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റം ഗുണമേന്മ കുറയാതെ തുണിത്തരങ്ങളുടെ വില്പനയിൽ കൊണ്ടുവരികയാണെന്ന് മഹേഷും പ്രസാദും പറഞ്ഞു. വാർഡ് മെമ്പർ റഷീന, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, പൊതുപ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9633369356 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.







