കാഞ്ഞിരപ്പുഴയിൽ പപ്പട നിർമ്മാണ തൊഴിലാളിയായ സ്ത്രീ ഷോക്കേറ്റ് മരിച്ചു
വർമ്മംകോട് കുന്നംതുരുത്തി വീട്ടിൽ വത്സല (65) യാണ് മരിച്ചത്. വീട്ടിലുള്ള പപ്പട നിർമാണ മെഷീനു സമീപം ഷോക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കാഞ്ഞിരപ്പുഴ
സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണുള്ളത്. വത്സലയുടെ ഭർത്താവ് അയ്യപ്പനും മകനും നേരത്തെ മരിച്ചിരുന്നു. മകൾ പത്തിരിപ്പാലയിലെ ഭർതൃവീട്ടിലാണ്.







