എങ്ങനെ ഹോട്ടലുകളില്‍ വിലവര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കും, ഒരു ദിവസം 5000 രൂപയാണ് ഗ്യാസിന് അധിക ചെലവ്, 6 ാം തിയ്യതി ഹോട്ടല്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് അസോസിഷേന്

വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് ഒരുദിവസം കൊണ്ട് വരുത്തിയത് 993 രൂപ വർധനവ്, പ്രതിഷേധവുമായി കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ മണ്ണാർക്കാട് യൂണിറ്റ്, പോസ്‌റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വാണിജ്യ പാചക വാതക സിലിണ്ടറിൻ്റെ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് KHRA സംസ്ഥാന കമ്മറ്റി മെയ് 6 ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തുന്നുണ്ട്. സമരത്തിന് മുന്നോടിയായാണ് മണ്ണാർക്കാട് യൂണിറ്റ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. പശ്ചിമേഷ്യൻ യുദ്ധ





സാഹചര്യത്തിൽ ഗ്യാസ് വിതരണത്തിൽ കുറവ് വന്നിരുന്നു, തുടർന്ന് ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ വില വർധനവുണ്ടായി. എന്നാലിപ്പോൾ 993 രൂപയാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ 3 മാസത്തിനിടെ 1400 രൂപയുടെ വർദ്ധനവാണ് വാണിജ്യ സിലിണ്ടറുകൾക്കുണ്ടായത്. ധർണ്ണ KHRA ജില്ലാ പ്രസിഡൻ്റും യൂണിറ്റ് പ്രസിഡൻ്റുമായ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ട്രഷറർ ജയൻ ജ്യോതി അധ്യക്ഷനായി. മിൻഷാദ് എൻ, അസീസ്, ഷമീർ, സിദ്ധിക്ക് ടി കെ, നാസർ കെ, ജില്ലാ, യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.

Related