മണ്ണാര്‍ക്കാട് മലബാര്‍ ഗോള്‍ഡില്‍ ആര്‍ട്ടിസ്ട്രി ഷോ ആരംഭിച്ചു
സ്വർണത്തിനൊപ്പം അമൂല്യ രത്നങ്ങളുടെയും ആഭരണ അഴകിൽ തിളങ്ങി മണ്ണാർക്കാട് മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂം, നവംബർ 16 വരെ നീണ്ടുനിൽക്കുന്ന ആർട്ടിസ്ട്രി ഷോ ആരംഭിച്ചു. സ്വർണ്ണം, ഡയമണ്ട്, അമൂല്യരത്നങ്ങൾ എന്നിവയിൽ തയ്യാറാക്കിയ വൈവിധ്യമാർന്ന ആഭരണങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് മലബാർ ഗോൾഡ് & ഡയമണ്ട്സ് മണ്ണാർക്കാട് ഷോറൂമിലെ ആർട്ടിസ്ട്രി ഷോയിൽ ഒരുക്കിയിട്ടുള്ളത്. നവംബർ 16 വരെ നീണ്ടുനിൽക്കുന്ന ഷോ വിവിധ ബ്രാൻഡുകളിലുള്ള ആഭരണങ്ങൾ അണിഞ്ഞ് ഫ്യൂച്ചർ ബ്രൈഡ്സ് ഉദ്ഘാടനം ചെയ്തു. ഏറ്റവും പുതിയ നാച്വറൽ ജെം ജ്വല്ലറി കളക്ഷനായ നയര ജ്വല്ലറി ശേഖരത്തിൻ്റെ പ്രകാശനവും നടന്നു. ആർട്ടിസ്ട്രി ഷോയോട് അനുബന്ധിച്ച് സ്വർണാഭരണങ്ങൾ,
അൺകട്ട് ആഭരണങ്ങൾ, ജെം സ്റ്റോൺ ആഭരണങ്ങൾ എന്നിവക്ക് പണിക്കൂലിയിൽ 30% വരെ കിഴിവും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ വജ്രത്തിന്റെ മൂല്യത്തിൽ 30% വരെ കിഴിവും ലഭിക്കും. അഡ്വാൻസ് ബുക്കിങ്ങിലൂടെ വിലയുടെ 10% നൽകി ബുക്ക് ചെയ്യാം. ഇതിലൂടെ കുറഞ്ഞ വിലയ്ക്ക് ആഭരണങ്ങൾ സ്വന്തമാക്കാനും മലബാർ ഗോൾഡ് & ഡയമണ്ട്സ് അവസരം ഒരുക്കുന്നു. പെരിന്തൽമണ്ണ ഷോറൂം ഹെഡ് അബ്ദുൾ നാസർ. എ. ടി അധ്യക്ഷനായി. മലബാർ ഗോൾഡ് & ഡയമണ്ട്സ് മണ്ണാർക്കാട് സ്റ്റോർ ഹെഡ് രാജേഷ് സ്വാഗതവും, മാർക്കറ്റിംങ് മാനേജർ മുജീബ് മല്ലിയിൽ നന്ദിയും പറഞ്ഞു പ്രമുഖ വ്യക്തിത്വങ്ങളും, ഉപഭോക്താക്കളും ചടങ്ങിൽ പങ്കെടുത്തു







