SSLC ഫലം : മണ്ണാർക്കാട് വിദ്യാഭ്യാസ ഉപജില്ലയിൽ 98.95% വിജയം
വിജയ ശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് ഇത്തവണ. കഴിഞ്ഞ തവണ 99.6 ശതമാനം ഉണ്ടായിരുന്ന വിജയം ഈ വർഷം 98.95% മായി കുറഞ്ഞു. 4453
ആൺകുട്ടികളും 4301 പെൺകുട്ടികളും ഉൾപ്പെടെ 8754 വിദ്യാർത്ഥികളാണ് മണ്ണാർക്കാട് ഈ വർഷം SSLC പരീക്ഷ എഴുതിയത്. ഇതിൽ 8662 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി