പൊന്നണിഞ്ഞ് കാരാകുറിശ്ശി, കെൻസ ഗോൾഡ് & ഡയമണ്ട്സിന്റെ 7-ാമത് ഷോറൂം അയ്യപ്പൻകാവിൽ പ്രവർത്തനമാരംഭിച്ചു
പാരമ്പര്യ തനിമയും വിശ്വാസവും ഉറപ്പിച്ചുകൊണ്ടാണ് കെൻസ ഗോൾഡ് & ഡയമണ്ട്സിന്റെ 7-ാമത് ശാഖക്ക് തുടക്കം കുറിച്ചത്. കാരാകുറിശ്ശിയുടെ നഗര ഹൃദയത്തിൽ കെൻസ പ്രവർത്തിക്കുമ്പോൾ പ്രതീക്ഷകളേറെയുണ്ടെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് പറഞ്ഞു. ഗായകൻ ഷാഫി കൊല്ലം മുഖ്യഥിതിയായി. കോയമ്പത്തൂർ, തൃശൂർ, കോട്ടോപ്പാടം, കല്ലടിക്കോട്, മണ്ണാർക്കാട് എന്നിവിടങ്ങളിൽ സ്വർണ വ്യാപാര രംഗത്തെ പരിശുദ്ധിയുടെ മുഖമുദ്രയായി ഇതിനകം കെൻസ മാറിക്കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ
പിന്തുണകൊണ്ടാണ് 7-മത് ശാഖ വരെ എത്തിയതെന്ന് മാനേജിങ് പാർട്ണർമാരായ സുഹൃത്തുക്കൾ പറഞ്ഞു. ട്രെഡീഷണൽ, വെസ്റ്റേൺ, ലൈറ്റ് വെയിറ്റ്, ഡയമണ്ട്, വെള്ളി ആഭരണങ്ങളുടെ ഏറ്റവും പുതിയ ശേഖരമാണ് കെൻസ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% വരെയും ഡയമണ്ട് ആഭരണങ്ങൾക്ക് 30% ഡിസ്‌കൗണ്ടും ലഭിക്കും. കൂടാതെ എല്ലാ പർച്ചേസുകൾക്കും സമ്മാനങ്ങളും നേടാനാകും. സ്റ്റാഫ് അംഗങ്ങൾ, ജീവനക്കാർ, കുടുംബാംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.







