SSLC ഫലം : മണ്ണാർക്കാട് വിദ്യാഭ്യാസ ഉപജില്ലയിൽ 98.95% വിജയം, 554 പേർക്ക് സമ്പൂർണ A+

വിജയ ശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് ഇത്തവണ. കഴിഞ്ഞ തവണ 99.6 ശതമാനം ഉണ്ടായിരുന്ന വിജയം ഈ വർഷം 98.95% മായി കുറഞ്ഞു. 4453 ആൺകുട്ടികളും 4301 പെൺകുട്ടികളും ഉൾപ്പെടെ 8754 വിദ്യാർത്ഥികളാണ് മണ്ണാർക്കാട് ഈ വർഷം SSLC പരീക്ഷ എഴുതിയത്. ഇതിൽ 8662 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി. 188 ആൺകുട്ടികളും 366 പെൺകുട്ടികളുമടക്കം 554 വിദ്യാർത്ഥികൾ വിദ്യാഭ്യാസ ഉപജില്ലയിൽ സമ്പൂർണ A+ കരസ്ഥമാക്കി. 2025 ൽ മണ്ണാർക്കാട് 29 സ്കൂളുകൾ 100% വിജയം നേടിയപ്പോൾ ഇത്തവണ ചങ്ങലീരി ഇർഷാദ്, മണ്ണാർക്കാട് MET, കാർമൽ പാലക്കയം, പെരിമ്പടാരി യൂണിവേഴ്സൽ, GHS നെച്ചുള്ളി, GHS ഷോളയൂർ, KTM മണ്ണാർക്കാട് തുടങ്ങി 18 സ്കൂളുകളാണ് 100% വിജയം നേടിയത്. തുടർച്ചയായ 23 ആം





വർഷമാണ് ചങ്ങലീരി ഇർഷാദ് 100% വിജയം കൈവരിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ മണ്ണാർക്കാട് MES ൽ 41 പേർ സമ്പൂർണ A+ നേടി. 911 പേരിൽ 910 പേർ വിജയിച്ചു. 99.89 ആണ് വിജയ ശതമാനം. ഉപജില്ലയിൽ ഏറ്റവും കൂടുതൽ A+ നേടി നെല്ലിപ്പുഴ DHS ഉം 99.86% വിജയം നേടി. 717 പേരിൽ 716 പേർ വിജയിക്കുകയും 49 വിദ്യാർത്ഥികൾ A+ നേടുകയും ചെയ്തു. ശബരി HS പള്ളിക്കുറുപ്പ് 99.25, കല്ലടി 99.11, DBHS തച്ചമ്പാറ 97.08, കരിമ്പ 99.34, പൊറ്റശ്ശേരി 98.37, കോട്ടോപ്പാടം KAHS 99.63, GHS അലനല്ലൂർ 99.29, GOHS എടത്തനാട്ടുകര 99.34, എന്നിങ്ങനെയാണ് മറ്റു പ്രധാന സ്കൂളുകളിലെ വിജയ ശതമാനം.

Related