451 ൽ 49 എ പ്ലസ്, ഉപജില്ലയിൽ A+ ൽ മുന്നിൽ GOHSS എടത്തനാട്ടുകര
SSLC പരീക്ഷയിൽ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മിന്നും വിജയം നേടി സ്കൂളുകൾ. എടത്തനാട്ടുകര GOHS ൽ 454 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 451 പേരും ഉപരിപഠനത്തിന് അർഹത നേടി. 49 പേർ സമ്പൂർണ A+ കരസ്ഥമാക്കി. 10.79 ആണ് A+ ശതമാനം. അലനല്ലൂർ GVHSS ൽ 283 പേർ പരീക്ഷ എഴുതിയതിൽ 13 പേർ A+ നേടി. 4.59 A+ ശതമാനം. വെള്ളിയഞ്ചേരി 401 വിദ്യാർത്ഥികളിൽ 6.73 ശതമാനത്തോടെ 27 കുട്ടികൾ സമ്പൂർണ A+ കരസ്ഥമാക്കി. മണ്ണാർക്കാട് MES ൽ 4.5 ആണ് A+ ശതമാനം. 911 പേർ പരീക്ഷ എഴുതിയതിൽ 41 പേർക്കാണ്
മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ചത്. നെല്ലിപ്പുഴ DHS 6.83 ശതമാനത്തോടെ 717 പേരിൽ 49 പേരും A+ നേടി. DBHS തച്ചമ്പാറ 566 വിദ്യാർത്ഥികളിൽ 6% പേർ, 34 വിദ്യാർത്ഥികൾ സമ്പൂർണ A+ നേടി. പള്ളിക്കുറുപ്പ് ശബരി HSS ൽ 5.03 ആണ് A+ ശതമാനം. 397 വിദ്യാർത്ഥികളിൽ 20 പേർക്ക് എല്ലാ വിഷയങ്ങളിലും A+ നേടാനായി. കോട്ടോപ്പാടം KAHS ലെ 268 കുട്ടികളിൽ 5 പേർക്ക് A+ ലഭിച്ചു. കാരാകുറിശ്ശി GHSS ൽ ആകെ 289 വിദ്യാർത്ഥികളാണ് SSLC പരീക്ഷ എഴുതിയത്. ഇവരിൽ 4.49%, 13 പേർക്ക് സമ്പൂർണ A+ നേടാൻ സാധിച്ചു.







