വെറൈറ്റി ബ്രാന്‍റഡ് വാനിറ്റി, വാലറ്റ്, പെര്‍ഫ്യൂംസ്, കോസ്മെറ്റിക്സ്, VELMONT ഫാഷന്‍ ഹബ് കോടതിപ്പടിയില്‍ തുറന്നു. വര്‍ഷങ്ങളായുള്ള നോവ ഗോള്‍ഡ് കവറിംഗിന്‍റെ പുതിയ സ്ഥാപനമാണിത്

മലപ്പുറത്ത് നിന്ന് മണ്ണാർക്കാടെത്തി, ബാംഗ്ലൂരിൽ ഉൾപ്പെടെ 21 സ്ഥാപനങ്ങൾ, ഗോൾഡ് കവറിങ് ആഭരണ വിപണന രംഗത്ത് നിന്ന് ഫാഷൻ ഉത്പന്നങ്ങളുടെ വ്യാപാരത്തിലേക്ക്‌ ചുവടുവച്ച് അബ്ദുറഹ്മാൻ, വെൽമോണ്ട് ഫാഷൻ ഹബ് മണ്ണാർക്കാട് തുറന്നു പ്രവർത്തനമാരംഭിച്ചു. മണ്ണാർക്കാട് കോടതിപ്പടി തറയിൽ ഓഡിറ്റോറിയത്തിന് സമീപം തുടക്കം കുറിച്ച വെൽമോണ്ട് ഫാഷൻ ഹബിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന നിർവഹിച്ചു. 2012 മുതൽ മണ്ണാർക്കാട്ടുകാർക്കിടയിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന നോവ ഗോൾഡ് കവറിങ് ഷോപ്പിന്റെ പുതിയ സംരംഭമാണ് സ്ഥാപനത്തിന് സമീപത്തായി തുടമിട്ട വെൽമോണ്ട് ഫാഷൻ ഹബ്. മഹല്ല് ഖാസി പ്രാർത്ഥന ചൊല്ലി ആദ്യ വിൽപന നിർവഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റ് ഭാരവാഹികൾക്കും ഉപഹാരം





നൽകി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇണങ്ങുന്ന ബാംഗിൾസ്, മാലകൾ, ട്രെഡിഷണൽ, വെസ്റ്റേൺ ഇയർ റിംഗുകൾ, ഹെയർ പിൻ, ഹെയർ ബാൻഡ് തുടങ്ങി ഫാൻസി ഉത്പന്നങ്ങൾ, ബ്രാൻഡഡ് കോസ്മെറ്റിക്സ് ശേഖരം, പെർഫ്യൂമുകൾ, വാനിറ്റി, വാലറ്റ്, വാച്ചുകൾ എന്നിവയും ഗിഫ്റ്റ് ഐറ്റംസുകളും വെൽമോണ്ട് ഫാഷൻ ഹബിൽ നിന്ന് വാങ്ങാൻ സാധിക്കും. പിറന്നാൾ, വിവാഹം എന്നിങ്ങനെ ആഘോഷ നിമിഷങ്ങൾ അലങ്കരിക്കുവാനുള്ള സാമഗ്രികളും ഷോറൂമിൽ തയ്യാറാക്കിയിട്ടുണ്ട്. ട്രെൻഡിനനുസരിച്ച് കുറഞ്ഞ വിലയിൽ ഫാഷൻ ഉത്പന്നങ്ങൾ മണ്ണാർക്കാട്ടുകാരിലേക്ക് എത്തിക്കുകയാണ് വെൽമോണ്ട് എന്ന് മാനേജിങ് ഡയറക്ടർ അബ്ദുറഹ്മാൻ പറഞ്ഞു. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂർണിമ, ഷമീർ യൂണിയൻ, അനീസ് ഗസൻഫർ തുടങ്ങിയവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9633546301 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related