ആനക്കേരളത്തിന്‍റെ രാജാകന്മാര്‍ ഇന്ന് പോത്തോഴിക്കാവില്‍, ആയിരങ്ങള്‍ക്കുള്ള കഞ്ഞിപ്പാര്‍ച്ച വിതരണത്തിന് UGS എംഡി അജിത്ത്പാലാട്ട് തുടക്കമിട്ടു
വള്ളുവനാടൻ പൂരാഘോഷങ്ങളിലെ അവസാന ഉത്സവമായ പെരിമ്പടാരി പോർക്കൊരിക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് കഞ്ഞിപ്പാർച്ച നടന്നു. മണ്ണാർക്കാട് അർബൻ ഗ്രാമീൺ സൊസൈറ്റിയുടെ സഹകരണത്തിലാണ് ഇത്തവണയും പോത്തോഴിക്കാവ് ക്ഷേത്രം കൂത്തുമാടം ഗ്രൗണ്ടിൽ കഞ്ഞിപാർച്ച നടത്തിയത്. 7000 ത്തിലധികം ഭക്തജനങ്ങൾക്ക് കഞ്ഞി വിളമ്പി. ചടങ്ങിൽ പങ്കാളിയാകാൻ സാധിക്കുന്നതിലെ സന്തോഷം UGS ഗ്രൂപ്പ് MD അജിത്ത് പാലാട്ട് പങ്കുവച്ചു. 13 ദേശങ്ങളിൽ നിന്ന് കാള വേലകൾ, വിവിധ വേഷങ്ങൾ, കലാരൂപങ്ങൾ, തിറ, പൂതൻ, ചെണ്ട മേളങ്ങൾ അണിനിരക്കും. ഒപ്പം
തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ, പുതുപ്പള്ളി കേശവൻ, തെച്ചിക്കോട്ട്കാവ് ദേവിദാസൻ, കുളക്കാടൻ ഗണപതി തുടങ്ങി ആനകേരളത്തിന്റെ രാജാക്കന്മാരെല്ലാം പോത്തോഴിക്കാവിലെത്തും. ആചാര അനുഷ്ടാനങ്ങൾ നിലനിർത്തിക്കൊണ്ട് എല്ലാ വർഷവും ഉത്സവ ചടങ്ങുകൾ നടത്തിവരുന്നതെന്ന് ക്ഷേത്രം ആഘോഷ കമ്മിറ്റി ഭാരവാഹിയും കൗൺസിലറുമായ എസ്. അജയകുമാർ പറഞ്ഞു. ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ഗാനമേള, തോൽപാവകൂത്ത്, തായമ്പക തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറിയിരുന്നു. വിഷ്ണുദാസ് പുന്നശ്ശേരി, രഞ്ജിത്ത് പുന്നശ്ശേരി, രതീഷ് പൂവക്കാട്ടിൽ, ജിതേഷ് പൊക്കത്ത്, ശ്രീജിത്ത് പുന്നശ്ശേരി, ഷിബു, ഷിജു തുടങ്ങിയവർ സംബന്ധിച്ചു.







