പഠനത്തിൽ മിന്നും വിജയം നേടിയവർക്ക് പൊന്നിൻ തിളക്കമുള്ള സ്നേഹാദരം നൽകി മണ്ണാർക്കാട് കവിത ഗോൾഡ് & ഡയമണ്ട്സ്
പഠനത്തിൽ മിന്നും വിജയം നേടിയവർക്ക് പൊന്നിൻ തിളക്കമുള്ള സ്നേഹാദരം നൽകി മണ്ണാർക്കാട് കവിത ഗോൾഡ് & ഡയമണ്ട്സ്, കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ച് ജീവനക്കാർ, ഉത്തരം പറഞ്ഞവർക്ക് പ്രത്യേക സമ്മാനം, SSLC പരീക്ഷ വിജയികളെ ഷോറൂമിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. മണ്ണാർക്കാട് നഗരസഭാ പരിധിയിൽ SSLC പരീക്ഷയിൽ
ഉന്നത വിജയം നേടിയ വിദ്യാർഥികളെയാണ് കവിത ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ വച്ച് സ്നേഹോപഹാരം നൽകി അനുമോദിച്ചത്. മാർക്കറ്റിങ് മാനേജർ ഹരീഷ് അധ്യക്ഷനായി. ബിജിഎം ഷുക്കൂർ വിദ്യാർഥികൾക്ക് മൊമെന്റോ കൈമാറി. ഷോറൂം മാനേജർമാരായ ബൈജു, റിയാസ് അലി, സത്യൻ, സ്റ്റാഫ് അംഗങ്ങൾ, ഉപഭോക്താക്കൾ തുടങ്ങിയവർ സംബന്ധിച്ചു.







