കാരാകുറുശ്ശി പഞ്ചായത്തിലെ കുട്ടികൾക്ക് ഇനി ഫുട്ബോളാണ് ലഹരി, കുട്ടികൾക്കായി 5 ദിവസത്തെ ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി

മെയ് 19 മുതൽ 23 വരെയാണ് ലഹരിക്കെതിരെ ആശയമുയർത്തിക്കൊണ്ട് പഞ്ചായത്തിലെ കുട്ടികൾക്കായി ഫുട്ബോൾ പരിശീലനം നൽകുന്നത്. കാരാകുറിശ്ശി കരിമ്പാല സ്‌പോർട്സ് സിറ്റിയിൽ രാവിലെ 9 മുതൽ 11 വരെയും, പള്ളിക്കുറുപ്പ് മുണ്ടമ്പോക്കിൽ വൈകീട്ട് 3 മുതൽ 5 വരെയുമാണ് പരിശീലനം. ട്രൈനെർ റിഷാദിന്റെ നേതൃത്വത്തിൽ 200 ഓളം കുട്ടികൾക്ക്‌ പരിശീലനം ലഭ്യമാക്കും. ശേഷം സർട്ടിഫിക്കറ്റും ഉപഹാരങ്ങളും സമ്മാനിക്കും. പഞ്ചായത്തിലെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കലാ





കായിക മികവ് പ്രോത്സാഹിപ്പിക്കുകയെന്നത് ഭരണസമിതിയുടെ പ്രധാന അജണ്ടകളിൽ ഒന്നാണെന്നു ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രസിഡന്റ് റിയാസ് നാലകത്ത് പറഞ്ഞു. അഖിലേന്ത്യാ തലത്തിൽ ശ്രദ്ധ നേടുന്ന രീതിയിൽ പഞ്ചായത്തിൽ ഒരു ഫുട്ബോൾ ടീമിനെ വാർത്തെടുക്കുകയെന്നതും ലക്ഷ്യമിടുന്നുണ്ട്. പഞ്ചായത്ത് വൈസ് പ്രഡിഡന്റ് ഹഫ്‌സത്ത് വെള്ളാഞ്ചേരി, കാസിം കോലാനി, ഷിഫാന, അലി അക്ബർ കോലാനി, ജസീറ, ബിന്ദു, അബ്ദുള്ള, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

Related