മാതൃദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ കിംസ് അല്‍ശിഫ മദര്‍ & ചൈല്‍ഡ് വിഭാഗമായ മെഡോറ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ മാതൃദിന സംഗമം സംഘടിപ്പിച്ചു

മാതൃദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ കിംസ് അല്‍ശിഫ മദര്‍ & ചൈല്‍ഡ് വിഭാഗമായ മെഡോറ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ മാതൃദിന സംഗമം സംഘടിപ്പിച്ചു, മാതാപിതാക്കളെ കുറിച്ച് സംസാരിച്ച് സദസ്സിന്റെ ഹൃദയം കവർന്ന് അതിഥിയായെത്തിയ പ്രഭാഷകനും എഴുത്തുകാരനുമായ PMA ഗഫൂർ. അമ്മമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായാണ് കിംസ് അൽശിഫയിൽ ബോധവത്കരണ ക്ലാസ്, സംവാദം, വിവിധ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചത്. പരിപാടികളുടെ ഉദ്ഘാടനം കിംസ് അല്‍ശിഫ വൈസ്ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി. ഉണ്ണീന്‍ നിര്‍വഹിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രിയന്‍





കെ.സി അധ്യക്ഷനായി. അമ്മത്തണല്‍ എന്ന വിഷയത്തില്‍ PMA ഗഫൂർ മോട്ടിവേഷൻ ക്ലാസ്സെടുത്തു. വിവിധ പഞ്ചായത്തുകളിലെ വനിതാ അദ്ധ്യക്ഷമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മെമ്പര്‍മാര്‍, വുമണ്‍സ് വേവ് പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കിംസ് അല്‍ശിഫയില്‍ നിന്നും അമ്മമാരായവര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങി 300 ലധികം പേരാണ് സംഗമത്തിന്റെ ഭാഗമായത്. ഡോക്ടർമാരായ നയൻ‌താര, അബ്ദുറഹിമാൻ, നിഷ എസ്, വത്സ ബി. ജോർജ്, ബുഷറ, ആമിന നൗഷാദ്, അശ്വിൻ അശോക്, സഹീർ, എലിസബത്ത് പ്രീതി തോമസ്, നുവൈസ് തുടങ്ങിയവർ സംബന്ധിച്ചു.

Related