UDF വന്നാല്‍ പെന്‍ഷന്‍ മുടങ്ങുമെന്ന് പ്രചരിപ്പിച്ചു, അത് ശരിവെക്കാന്‍ കരിമ്പയില്‍ ഇടത് സഹകരണ ബാങ്കുകള്‍ പെന്‍ഷന്‍ വിതരണം ചെയ്തില്ലെന്ന് പഞ്ചായത്ത് ഭരണസമിതി
കരിമ്പ പഞ്ചായത്തിൽ LDF നേതൃത്വം നൽകുന്ന ബാങ്കുകൾ പെൻഷൻ വിതരണം നടത്തിയില്ല, UDF വന്നപ്പോൾ സാധാരണക്കാർക്കുള്ള ആനുകൂല്യം മുടക്കി എന്ന് വരുത്താനുള്ള രാഷ്ട്രീയ പകപ്പോക്കലാണ് നടക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി. 25-ാം തീയതി തന്നെ പെൻഷൻ വിതരണത്തിനുള്ള നിർദേശം കരിമ്പ പഞ്ചായത്തിലെ സഹകരണ ബാങ്കുകൾക്ക് സർക്കാർ നൽകിയിട്ടും LDF നേതൃത്വം നൽകുന്ന ബാങ്കുകൾ പെൻഷൻ തുക വിതരണം ചെയ്തില്ലെന്ന് കരിമ്പ പഞ്ചായത്ത് ഭരണസമിതി. UDF ന്റെ നേതൃത്വത്തിലുള്ള സഹകരണ
ബാങ്കിന് കീഴിലുള്ള വാർഡുകളിൽ മാത്രമാണ് വിതരണം സമയബന്ധിതമായി പൂർത്തിയാക്കിയിട്ടുള്ളത്. രാഷ്ട്രീയലക്ഷ്യം വച്ചുക്കൊണ്ട് സാധാരണക്കാർക്ക് കിട്ടേണ്ട ആനകൂല്യങ്ങൾ തടഞ്ഞുവക്കുന്ന CPM നടപടി പ്രതിഷേധാർഹമാണെന്നും ഭരണസമിതി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത, വൈസ് പ്രസിഡന്റ് യുസുഫ് പാലക്കൽ, ബ്ലോക്ക് മെമ്പർ മുഹമ്മദ് നവാസ്, വി. കെ ഷൈജു, രാധ കെ, സി.കെ മുഹമ്മദ് മുസ്തഫ, അജേഷ് പുല്ലായിൽ, അബ്‌ദുൽ കാദർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.







