കടുംചുവപ്പുള്ള മൈലാഞ്ചി കൈകളുമായി നൂറിലധികം മത്സരാർത്ഥികൾ, കാരാകുറുശ്ശി പഞ്ചായത്തിന്റെ മൊഞ്ചുള്ള മൈലാഞ്ചി 2K26 ഫെസ്റ്റിന് വലിയ വരവേൽപ്പ്

കടുംചുവപ്പുള്ള മൈലാഞ്ചി കൈകളുമായി നൂറിലധികം മത്സരാർത്ഥികൾ, കാരാകുറുശ്ശി പഞ്ചായത്തിന്റെ മൊഞ്ചുള്ള മൈലാഞ്ചി 2K26 ഫെസ്റ്റിന് വലിയ വരവേൽപ്പ്, വിജയികൾക്ക് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിച്ചു. കാരാകുറുശ്ശി പഞ്ചായത്ത് ഓഫീസ് ഹാളിൽ വെച്ച് നടന്ന മത്സരത്തിൽ നൂറിലധികം പ്രതിഭകളാണ് മാറ്റുരച്ചത്. ഓർഗാനിക് ഹെന്ന മാത്രം ഉപയോഗിച്ചാണ് മത്സരം. ഫെസ്റ്റിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് റിയാസ് നാലകത്ത് നിർവഹിച്ചു. ഗ്രാമീണ കലകളെയും പരമ്പരാഗത കൂട്ടായ്മകളെയും പ്രോത്സാഹിപ്പിക്കേണ്ടത് നാടിൻ്റെ ഐക്യത്തിന്





അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡൻ്റ് ഹഫ്സത്ത് അധ്യക്ഷയായി. ടിന്റു, ബിനോയ്, അന്ന സാറ എന്നിവർ മത്സരത്തിൻ്റെ വിധികർത്താക്കളായി. ഒന്നാം സ്ഥാനക്കാർക്ക് കെൻസ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഡയമണ്ട് റിംഗാണ് സമ്മാനമായി ലഭിച്ചത്. കൂടാതെ മിക്സി, കുക്കർ തുടങ്ങി ആകർഷകമായ സമ്മാനങ്ങളും വിജയികൾക്കായി ഒരുക്കിയിരുന്നു. ഷിഫാന, കാസിം കോലാനി, അലി അക്ബർ, ഷബാന, ഷെഫീക്ക് തുടങ്ങി സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, മെമ്പർമാർ എന്നിവർ സംബന്ധിച്ചു.

Related