പെന്‍ഷന്‍ വിതരണം ചെയ്യുന്നവര്‍ തന്നെ സ്റ്റാറ്റസിടുന്നു, ഇതാ പെരുന്നാളായി.. പെന്‍ഷനില്ല, UDF പെന്‍ഷന്‍ മുടക്കിയെന്ന് : കുമരംപുത്തൂരില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധം

പെൻഷൻ തുക വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപണം, കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ പ്രതിഷേധം നടത്തി യൂത്ത് കോൺഗ്രസ്സ്, കോൺഗ്രസ്സ് പ്രവർത്തകർ. പെരുന്നാളിന് മുൻപ് ജനങ്ങളിലേക്കെത്തുമെന്ന് UDF സർക്കാർ പ്രഖ്യാപിച്ച പെൻഷൻ വിതരണം തീർത്തും രാഷ്ട്രീയ പ്രേരിതമായി തടഞ്ഞുവെച്ചുവെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ്സ്,





കോൺഗ്രസ്സ് പ്രവർത്തകർ ബാങ്കിന് മുന്നിൽ പ്രതിഷേധം നടത്തിയത്. ഇ. ശശിധരൻ, കെ.പി ഹംസ, ഫിലിപ്പ്, ആഷിക്ക് വറോടൻ, രാജൻ ആമ്പാടത്ത്, ഹരിദാസൻ എന്നിവർ പങ്കെടുത്തു. ട്രഷറിയിൽ നിന്ന് ഫണ്ട്‌ ലഭ്യമാകുന്നതിൽ താമസം വന്നതും പൊതുഅവധി ദിവസങ്ങളായതുമാണ് തുക വിതരണം വൈകിയതിന് കാരണമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.

Related