20 വർഷത്തെ സേവനം, അലനല്ലൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിക്കുന്ന സഹപ്രവർത്തകക്ക് ഊഷ്മളമായ യാത്രയയപ്പ് ഒരുക്കി ജീവനക്കാർ
അലനല്ലൂർ സഹകരണ ബാങ്കിൽ അക്കൗണ്ടന്റായി 20 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന കെ.സി രമണിക്കുള്ള യാത്രയയപ്പും സഹകാരി സംഗമവും അലനല്ലൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ബാങ്ക് സെക്രട്ടറി പി. ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അൻസാരി ഉദ്ഘാടനം
നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് PPK അബ്ദുറഹ്മാൻ അധ്യക്ഷനായി. എൻ.കെ നാരായണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. കെ.എ സുദർശന കുമാർ, ടിവി സെബാസ്റ്റ്യൻ, പി. രാജകൃഷ്ണൻ, അബ്‌ദുൾ സലീം, ജയകൃഷ്ണൻ, പി. രഞ്ജിത്ത്, പ്രജീഷ്, അബ്‌ദുള്ള, സഹകാരികൾ, ബാങ്ക് ജീവക്കാർ തുടങ്ങിയവർ സംബന്ധിച്ചു.







