പൊതുരംഗത്ത് കിട്ടുന്നത് പദവിയല്ല, ചുമതലയാണ്, വിദ്യാഭ്യാസ വകുപ്പിൽ കൂടുതൽ പിന്തുണ വേണ്ടത് അധ്യാപകരിൽ നിന്നാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ധീൻ
പൊതുരംഗത്ത് കിട്ടുന്നത് പദവിയല്ല, ചുമതലയാണ്, വിദ്യാഭ്യാസ വകുപ്പിൽ കൂടുതൽ പിന്തുണ വേണ്ടത് അധ്യാപകരിൽ നിന്നാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ധീൻ, കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ മണ്ണാർക്കാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിപ്പടി ഡോറോ റോയൽ സ്യൂട്ട് കോൺഫറൻസ് ഹാളിലാണ് KSTU ഉപജില്ലാ പ്രവർത്തക കൺവെൻഷനും വിദ്യാഭ്യാസ മന്ത്രിക്കുള്ള സ്വീകരണവും സംഘടിപ്പിച്ചത്. ചടങ്ങ് മന്ത്രി
എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. KSTU ഉപജില്ല പ്രസിഡന്റ് സലീം നാലകത്ത് അധ്യക്ഷനായി. KSTU സംസ്ഥാന ട്രഷറർ സിദ്ധിക്ക് പാറോക്കോട്, റഷീദ് ആലായൻ, പി. മുഹമ്മദാലി, ഹുസൈൻ കോളശ്ശേരി, AEO സി. അബൂബക്കർ, നാസർ തേളത്ത്, ഹമീദ് കൊമ്പത്ത്, സുൽഫിക്കറലി, കെപിഎ സലീം, പി. ഹംസ, KSTU ജില്ല, ഉപജില്ലാ ഭാരവാഹികൾ, പ്രവർത്തകർ സംബന്ധിച്ചു.







