പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസിക്ക് UDF കോങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ സ്വീകരണം നൽകി

മന്ത്രിക്ക് കോങ്ങാട് മണ്ഡലത്തിന്റെ വരവേൽപ്പ്, പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസിക്ക് UDF മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ സ്വീകരണം നൽകി. തച്ചമ്പാറ, കല്ലടിക്കോട്, കരിമ്പ, കാഞ്ഞിരപ്പുഴ തുടങ്ങി കോങ്ങാട് മണ്ഡലത്തിലെ വിവിധയിടങ്ങളിലാണ് മന്ത്രി കെ.എ തുളസിക്ക് സ്വീകരണം നൽകിയത്. മണ്ഡലത്തിനൊപ്പം സംസ്ഥാനത്തിന്റെ കൂടി





വികസനത്തിനായി പ്രവർത്തിക്കേണ്ട ചുമതല സർക്കാർ നൽകിയിട്ടുണ്ട്, വരുന്ന അഞ്ച് വർഷക്കാലത്തെ മികച്ച പ്രവർത്തനങ്ങൾക്കൊണ്ട് തന്നെ വിജയിപ്പിച്ചതിനുള്ള നന്ദി പ്രകടിപ്പിക്കുമെന്ന് മേലെ തച്ചമ്പാറയിൽ നൽകിയ സ്വീകരണത്തിൽ മന്ത്രി പറഞ്ഞു. സ്വാമിനാഥൻ, എം. കുഞ്ഞുമുഹമ്മദ്, നിസാമുദ്ദീൻ പൊന്നംകോട്, വി. കെ ഷൈജു, ശശികുമാർ, അലി തേക്കത്ത്, പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

Related