മണ്ണാർക്കാട് GMUP സ്കൂളിലെ പ്രവേശനോത്സവ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ.സജ്ന നിർവഹിച്ചു
കരച്ചിലും ചിരിക്കുമൊപ്പം പുത്തൻ പ്രതീക്ഷകളുമായി കുരുന്നുകൾ വിദ്യാലയങ്ങളിലെത്തി, മണ്ണാർക്കാട് GMUP സ്കൂളിലെ പ്രവേശനോത്സവ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ.സജ്ന നിർവഹിച്ചു, പ്രവേശനോത്സവത്തിന്റെ ദൃശ്യവിഷ്കാരം വേദിയിൽ അവതരിപ്പിച്ച് വിദ്യാർത്ഥികൾ. അക്ഷര ദീപവും അക്ഷര പൂമരവും സെൽഫി പോയിന്റുമൊക്കെ ഒരുക്കിയാണ് മണ്ണാർക്കാട് GMUP സ്കൂളിൽ നവാഗത വിദ്യാർത്ഥികളെ സ്വാഗതം ചെയ്തത്. ബലൂണുകളും മധുരവും കയ്യിൽ കിട്ടിയപ്പോൾ കുരുന്നു മുഖങ്ങളിൽ ഇരട്ടി സന്തോഷം. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ അധ്യക്ഷ പ്രസംഗം നടത്തിയ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ വാക്കുകൾ തത്സമയം കേൾക്കാനുള്ള സംവിധാനവും സ്കൂളിൽ സജ്ജീകരിച്ചിരുന്നു. വിദ്യാർത്ഥികൾക്ക്
വസന്തം വെഡിങ് കാസിൽ മധുരം വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കൗൺസിലർ ഷമീർ നമ്പിയത്ത് അധ്യക്ഷനായി. കൗൺസിലർ സലീന വേളക്കാടൻ സെൽഫി പോയിന്റിന്റേയും SMC ചെയർമാൻ മുജീബ് പെരിമ്പിടി അക്ഷരപൂമരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ശേഷം അക്ഷരദീപം തെളിയിച്ചു. സൈബർ പ്രതിജ്ഞ, ശുചിത്വ പ്രതിജ്ഞ എന്നിവയും ചൊല്ലിക്കൊണ്ടാണ് പ്രവേശനോത്സവം നടന്നത്. കൗൺസിലർമാരായ ഹഫ്‌സത്ത്, ഖദീജ, പ്രധാനധ്യാപകൻ സി. നാരായണൻ, പി. ഖാലിദ്, സക്കീർ മുല്ലക്കൽ, സമദ് പൂവക്കോടൻ, അധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.







