ജില്ലാതല പ്രവേശനോത്സവത്തിന് വേദിയായി മണ്ണാർക്കാട് പൊറ്റശ്ശേരി GHSS, ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, എം.പി വി.കെ ശ്രീകണ്ഠന്‍ ഉദ്ഘാടനം നിർവഹിച്ചു
വിവേചനങ്ങള്‍ ഇല്ലാത്ത സുരക്ഷിതമായ പഠനാന്തരീക്ഷം ഓരോ കുട്ടിക്കും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല പ്രവേശനോത്സവം MP വി.കെ ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സ്കൂൾ മുറ്റത്ത് അദ്ദേഹം വൃക്ഷത്തൈ നട്ടു. ജില്ലാ കലക്ടര്‍ കെ. സുധീര്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എന്‍. സരിത
അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍ നവാഗതരെ സ്വീകരിച്ചു. സ്‌കൂള്‍ ലോഗോ പ്രകാശനം കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന്‍ നിര്‍വഹിച്ചു. DEO വി. അനിത, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി സന്തോഷ്, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, പിടിഎ, എം പി ടി എ പ്രസിഡന്റുമാർ, സംഘടനാ പ്രതിനിധികള്‍, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.







