മണ്ണാർക്കാട്ടെ 8 പഞ്ചായത്തുകളിലെയും നഗരസഭാ പരിധിയിലെയും SSLC, പ്ലസ് ടു പരീക്ഷാ വിജയികൾക്ക് അനുമോദന സദസ്സൊരുക്കി ബ്ലോക്ക് പഞ്ചായത്ത്

മണ്ണാർക്കാട്ടെ 8 പഞ്ചായത്തുകളിലെയും നഗരസഭാ പരിധിയിലെയും SSLC, പ്ലസ് ടു പരീക്ഷാ വിജയികൾക്ക് അനുമോദന സദസ്സൊരുക്കി ബ്ലോക്ക് പഞ്ചായത്ത്, മെറിറ്റ് 2026 മണ്ണാർക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്നു. SSLC, Plus 2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായാണ് മെറിറ്റ് 2026 സംഘടിപ്പിച്ചത്. അലനല്ലൂർ, കരിമ്പ, കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, തച്ചനാട്ടുകര തുടങ്ങി പഞ്ചായത്തുകളിലെയും മണ്ണാർക്കാട് നഗരസഭ പരിധിയിൽ നിന്നുള്ള 700 വിദ്യാർത്ഥികളാണ് അനുമോദനം ഏറ്റുവാങ്ങാനെത്തിയത്. ബ്ലോക്ക്





പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോയ് ജോസഫ് അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന, വൈസ് ചെയർപേഴ്സൺ കെ. ബാലകൃഷ്ണൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിത വി എന്നിവർ മുഖ്യഥിതികളായി. നിസാമുദ്ദീൻ പൊന്നങ്കോട്, അനിത വിത്തനോട്ടിൽ, ഷാഹിന എരേരത്ത്, അബ്‌ദുൾ അസീസ്, ഗിരീഷ് ഗുപ്ത, മുഹമ്മദ്‌ നവാസ്, ബിജി ടോമി, ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, മെമ്പർമാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.i

Related