തച്ചമ്പാറയില്‍ കുട്ടികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്‍റെ ഡോര്‍ അടര്‍ന്ന് വീണു. ഭാഗ്യം കൊണ്ടാണ് വന്‍ അപകടം ഒഴിവായത്

തച്ചമ്പാറയില്‍ കുട്ടികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്‍റെ ഡോര്‍ അടര്‍ന്ന് വീണു. ഭാഗ്യം കൊണ്ടാണ് വന്‍ അപകടം ഒഴിവായത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഫിറ്റ്നസ് പരിശോധന കഴിഞ്ഞ് രണ്ടാഴ്ച്ച തികയും മുന്‍പാണ് ഇത്തരം സംഭവങ്ങളെന്നതാണ് ആശങ്ക സൃഷ്ട്ടിക്കുന്ന കാര്യം. രാവിലെ 9 :30 ന് തച്ചമ്പാറ ദേശബന്ധു സ്കൂളിലേക്ക് കുട്ടികളുമായി വരികയായിരുന്ന സ്കൂള്‍ മിനി ബസിന്‍റെ ഡോറാണ് റോഡിലേക്ക് അടര്‍ന്ന് വീണത്. തച്ചമ്പാറ ജംഗ്ഷനില്‍ നിന്നും അരപ്പാറ റോഡ്





വഴി സ്കൂളിലേക്ക് പ്രവേശിക്കുമ്പോഴാണ് സംഭവം. ബസിലും കുട്ടികളുണ്ടായിരുന്നു. ഡോര്‍ വീണ റോഡിലൂടെയും നിരവധി കുട്ടികളാണ് സ്കൂളിലേക്ക് നടന്നുപോകാറുള്ളത്. ആ സമയത്ത് കുട്ടികളില്ലാത്തത് വന്‍ അപകടം ഒഴിവാക്കി. ഇവിടെ നിന്നും 50 മീറ്ററില്‍ താഴെയാണ് സ്കൂളിലേക്കുള്ള ദൂരം. ആലപ്പുഴയിലെ ഒരു സ്കൂളിന്‍റെ പേരാണ് ബസിലുള്ളത്. എന്നാല്‍ അടിയന്തിര ഘട്ടത്തില്‍ എത്തിച്ച സ്കൂള്‍ ബസ് ആണിതെന്നും ഇപ്പോള്‍ താല്‍ക്കാലികമായി ഓടുകയാണെന്നും മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നുമാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം

Related