കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ആദരം 2026 പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി ഉദ്ഘാടനം ചെയ്തു

കലാ,കായിക, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിൽ മികവ് തെളിയിച്ചവർക്കും പരീക്ഷാ വിജയികൾക്കും ആദരം, കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ആദരം 2026 പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി ഉദ്ഘാടനം ചെയ്തു. ഏതൊരു വിദ്യാർത്ഥിയിൽ നിന്നും സമൂഹവും കുടുംബവും നാടും പ്രതീക്ഷിക്കുന്ന ചില ഉത്തരവാദിത്തങ്ങൾ ഉണ്ട്. എത്ര ഉന്നതങ്ങളിൽ എത്തിയാലും അത് നിറവേറ്റാനും സഹജീവികൾക്ക് കാരുണ്യ സ്പർശം നൽകാനും കഴിയുമ്പോഴാണ് വിദ്യാർഥിത്വം പൂർണ്ണമാവുകയെന്ന് മന്ത്രി പറഞ്ഞു. കലാ- കായിക-





വിദ്യാഭ്യാസ- സാമൂഹ്യ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്‌ സർട്ടിഫിക്കറ്റും ഉപഹാരങ്ങളും വൃക്ഷത്തൈയും സമ്മാനിച്ചു. ബാങ്ക് പ്രസിഡന്റ് ആന്റണി മതിപ്പുറം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയ്, പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, വൈസ് പ്രസിഡന്റ് യൂസഫ് പാലക്കൽ, തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് മുഹമ്മദാലി എൻ.എ സ്വാഗതവും ബാങ്ക് സെക്രട്ടറി ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു.

Related