അലനല്ലൂരിൽ റബ്ബർ ഗോഡൗണിൽ തീപ്പിടുത്തം, അഗ്നിശമന സേനയുടെ സമയോചിത ഇടപെടലിലൂടെ വൻ നഷ്ടം ഒഴിവാക്കാനായി

എസ്റ്റേറ്റ് പടിക്ക് സമീപം പ്രവർത്തിക്കുന്ന കൈരളി റബ്ബേഴ്സ് സ്ഥാപനത്തിന്റെ പുകപ്പുരയ്ക്കും ഗോഡൗണിനുമാണ് തീപ്പിടിച്ചത്. വ്യാഴാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം. റബ്ബർ ഷീറ്റ് ഉണക്കുന്നതിനായി നിർമ്മിച്ച പുകപ്പുരയിൽ നിന്നാണ് അഗ്നിബാധ ഉണ്ടായതെന്നാണ് കരുതുന്നത്. ചേരാട ഹൗസിൽ റഷീദാണ് സ്ഥാപനം നടത്തുന്നത്. ഇവിടുത്തെ ജീവനക്കാരൻ അഗ്നിശമന സേനയെ വിവരമറിയിച്ചതിനെ തുടർന്ന് സേന സ്ഥലത്തെത്തി തീയണച്ചു.





കയറ്റുമതിക്കായി വച്ചിരുന്ന റബ്ബറിലേക്ക്‌ തീ പടരുന്നത് ഒഴിവാക്കാനായി. എട്ടായിരം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്. മണ്ണാർക്കാട് ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീനിവാസൻ, സജിത്ത്, വി സുരേഷ് കുമാർ. പ്രശാന്ത് കെ, മഹേഷ്, അഖിൽ, അഭിജിത്ത് രമേശ്, മഹേഷ്, കൃഷ്ണദാസൻ എന്നിവരാണ് സേനാ സംഘത്തിലുണ്ടായിരുന്നത്.

Related