പരിസ്ഥിതി ദിന ജില്ലാതല ഉദ്ഘാടനം കരിമ്പ സ്‌കൂളില്‍ മന്ത്രി KA തുളസി നിർവഹിച്ചു

ലോക പരിസ്ഥിതി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി നിർവഹിച്ചു, ലഹരി പോലുള്ള സാമൂഹിക വിപത്തുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രകൃതിപരിപാലന പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. വനം വന്യജീവി വകുപ്പിന്റെ സാമൂഹിക വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിസ്ഥിതി ദിനാചരണ പരിപാടി നടന്നത്. സ്‌കൂള്‍ പരിസരത്ത് മന്ത്രി വൃക്ഷതൈകള്‍ നട്ടു. ഫോറസ്ട്രി ക്ലബ്ബ് വിദ്യാര്‍ഥികള്‍ക്കായുള്ള ഗ്രീന്‍ ബയിങ്ങ് തുണി സഞ്ചി വിതരണ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വിപണിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും





പ്രകൃതിസൗഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന പരിപാടി വിജയോത്സവം 2026 ന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് യൂസഫ് പാലയ്ക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീന ജോയ്, സ്കൂൾ പ്രിന്‍സിപ്പല്‍ ബിനോയ് എന്‍ ജോണ്‍, പ്രധാനധ്യാപകന്‍ എം ജമീര്‍, കെ.പി രാധാകൃഷ്ണന്‍, സുമു സ്‌കറിയ, കെ.പി ജിനേഷ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related