മണ്ണാർക്കാടിന്റെ ജനകീയ ഡോക്ടർ കമ്മാപ്പയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു, ന്യൂ അൽമാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ പോസ്റ്റർ പ്രകാശനം നടന്നു
മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശിയായ ഇനാം റഹ്മാനാണ് 45 മിനിറ്റ് ദൈർഖ്യമുള്ള കമ്മാപ്പ, എ ലെജെണ്ടറി ജേർണി, എന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ കരുതലാകുന്ന ഡോക്ടർ കമ്മാപ്പയുടെ ജീവിതം അടയാളപ്പെടുത്തലാകേണ്ടതാണ് എന്ന ചിന്തയിൽ നിന്നാണ് ഇനാം റഹ്മാൻ
ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. രോഗിയെയല്ല, സമൂഹത്തെ ചികിത്സിക്കുന്ന ഡോക്ടറാണ് കമ്മാപ്പയെന്ന് പ്രകാശന ചടങ്ങിൽ ആശംസ നേർന്നുകൊണ്ട് സാഹിത്യക്കാരൻ KPS പയ്യനെടം പറഞ്ഞു. ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ ജനങ്ങളുടെ പിന്തുണയാണെന്ന് ഡോ. കമ്മാപ്പ അഭിപ്രായപ്പെട്ടു. ഡോക്ടർമാർ, സ്റ്റാഫഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.







