ശക്തമായ മഴയിൽ തച്ചമ്പാറ മുതുകുറിശ്ശിയിൽ കനാൽപാലം പൊട്ടിവീണു, നിരവധി കുടുംബങ്ങളുടെ ആശ്രയമാണ് പാലം തകർന്നതോടെ ഇല്ലാതായത്
ശക്തമായ മഴയിൽ തച്ചമ്പാറ മുതുകുറിശ്ശിയിൽ കനാൽപാലം പൊട്ടിവീണു, നിരവധി കുടുംബങ്ങളുടെ ആശ്രയമാണ് പാലം തകർന്നതോടെ ഇല്ലാതായത്, താൽകാലിക പാലം നിർമ്മാണം ഉൾപ്പെടെ അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ബിജെപി. വളഞ്ഞ പാലത്തുള്ള കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രധാന പാലമാണിത്. നടുഭാഗമാണ് പൊട്ടിവീണത്. പാലത്തിന്റെ ജീർണാവസ്ഥ നേരത്തെ തന്നെ ഇറിഗേഷൻ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പാലം തകർന്നതോടെ നൂറോളം കുടുംബങ്ങൾക്ക് മൂന്ന് കിലോമീറ്റർ ചുറ്റി സ്കൂളിലേക്കും തൊഴിലിടത്തിലേക്കുമെല്ലാം പോകേണ്ട
സ്ഥിതിയാണുള്ളത്. തച്ചമ്പാറ പഞ്ചായത്ത് ഭരണസമിതിയും കോങ്ങാട് MLA കൂടിയായ മന്ത്രി കെ.എ തുളസിയും ഇറിഗേഷൻ വകുപ്പും ഉടൻ തന്നെ പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് നിധിൻ ശങ്കർ അഭിപ്രായപ്പെട്ടു. കനാലിലുള്ള കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് തത്കാലിക പാലം നിർമ്മിക്കണമെന്ന് ഇറിഗഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോട് ആവശ്യപ്പെട്ടതായും പ്രവർത്തകർ വ്യക്തമാക്കി. രതീഷ് വിസ്മയ, അനിൽ ഗോകുൽ ദാസ്, ഉദയൻ, ബിജെപി പ്രവർത്തകർ, നാട്ടുകർ തുടങ്ങിയവർ സംബന്ധിച്ചു.







