മണ്ണാർക്കാട് പള്ളിപ്പടി സ്നാബ്സ് മെഡിക്കൽ സെന്ററും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു

മണ്ണാർക്കാട് പള്ളിപ്പടി സ്നാബ്സ് മെഡിക്കൽ സെന്ററും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു, ജൂൺ 21 ഞായറാഴ്ച നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന ഉദ്ഘാടനം നിർവഹിക്കും. പള്ളിപ്പടി സ്നാബ്സ് മെഡിക്കൽ സെന്ററിൽ ഞായറാഴ്ച രാവിലെ 9 മുതൽ 1 മണിവരെയാണ് മെഡിക്കൽ ക്യാമ്പ്.





ബ്ലഡ്‌ ഷുഗർ ടെസ്റ്റ്‌, HB, BP ചെക്കപ്പ്, നേത്ര പരിശോധന തുടങ്ങി എട്ടോളം സേവനങ്ങൾ സൗജന്യമായി ലഭിക്കും. മണ്ണാർക്കാട് നഗരസഭയിലെയും കുമരംപുത്തൂർ പഞ്ചായത്തിലെയും രജിസ്റ്റർ ചെയ്യുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് റെയിൻകോട്ട് സമ്മാനമായി നൽകുമെന്ന് സംഘാടകർ പറഞ്ഞു. ഖൈസ്, പി. അബ്ദുറഹ്മാൻ, ബഷീർ അഹമ്മദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related