SSLC പരീക്ഷയിലെ സമ്പൂർണ വിജയം ആഘോഷമാക്കാൻ മണ്ണാർക്കാട് കെടിഎം ഹൈസ്കൂൾ

SSLC പരീക്ഷയിലെ സമ്പൂർണ വിജയം ആഘോഷമാക്കാൻ മണ്ണാർക്കാട് കെടിഎം ഹൈസ്കൂൾ, ജൂൺ 20 ശനിയാഴ്ച നടക്കുന്ന വിജയോത്സവത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് സ്വീകരണവും ഒരുക്കും. തുടർച്ചയായി 12 തവണ 100% വിജയം നിലനിർത്തുകയും 7 ഫുൾ എ പ്ലസുകൾ ലഭിക്കുകയും ചെയ്തത് ആഘോഷമാക്കുകയാണ് KTM സ്കൂൾ. ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് സ്കൂളിൽ നടക്കുന്ന വിജയോത്സവം മന്ത്രി





എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന അധ്യക്ഷയാകും. മണ്ഡലം MLA കൂടിയായ മന്ത്രി എൻ. ഷംസുദ്ധീനെ ഉപഹാരം നൽകി ആദരിക്കും. KTM സ്കൂളിന്റെ ആഘോഷം മണ്ണാർക്കാടിന്റെ ആഘോഷമാണെന്ന് സ്കൂൾ പിടിഎ പ്രസിഡന്റ് രാധാകൃഷ്ണൻ മണ്ണാർക്കാട് പറഞ്ഞു. പ്രധാനധ്യാപകൻ AK മനോജ്‌ കുമാർ, VS ഗിരീഷ്, KP അബു ഫൈസൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related