മണ്ണാർക്കാട് യൂണിവേഴ്സൽ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർഥികളുടെ ബിരുദ ദാന ചടങ്ങ് നടന്നു

മാറ്റത്തിന്റെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായി യുവത മാറിക്കഴിഞ്ഞു, കഴിവ് വിൽക്കുന്നവരാകാതെ സ്വയം മാതൃകകളാകണം വിദ്യാർഥികളെന്ന് ഉദ്ഘാടനം റിച്ചാർഡ് സ്കറിയ പറഞ്ഞു. ചടങ്ങിൽ മണ്ണാർക്കാട് കോപ്പറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റി ചെയർപേഴ്സൺ SR ഹബീബുള്ള അധ്യക്ഷനായി. അധ്യാപകരായ PJ മൈക്കിൾ ജോസഫ്, ജോസഫ് ആന്റണി എന്നിവർ മുഖ്യാതിഥികളായി. മണ്ണാർക്കാട് സർക്കിൾ കോപ്പറേറ്റീവ് യൂണിയൻ ചെയർപേഴ്സൺ





M. പുരുഷോത്തമൻ ആശംസകൾ നേർന്നു. ഉദ്ഘാടകനായ റിച്ചാർഡ് സ്കറിയയെയും മുഖ്യാതിഥികളെയും ഉപഹാരം നൽകി ആദരിച്ചു. ശേഷം വിദ്യാർഥികൾക്കുള്ള ബിരുദദാനം നടന്നു. മണ്ണാർക്കാട് കോപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി M. മനോജ്, TP ബഷീർ, K. താജുദ്ദീൻ, കോളേജ് പ്രിൻസിപ്പൽ ബിനു KS, D. നീതു, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു.

Related