വിദ്യാഭ്യാസ ജില്ലയിൽ നിന്ന് SSLC വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് അതേ വിദ്യാഭ്യാസ ജില്ലയിൽ പ്ലസ് വൺ സീറ്റ് ഉണ്ടാകണമെന്നതാണ് സർക്കാരും വകുപ്പും ലക്ഷ്യം വക്കുന്നതെന്ന് നിയമസഭയിൽ മന്ത്രി എൻ. ഷംസുദ്ദീൻ
ഒരു വിദ്യാഭ്യാസ ജില്ലയിൽ നിന്ന് SSLC വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് അതേ വിദ്യാഭ്യാസ ജില്ലയിൽ പ്ലസ് വൺ സീറ്റ് ഉണ്ടാകണമെന്നതാണ് സർക്കാരും വകുപ്പും ലക്ഷ്യം വക്കുന്നതെന്ന് നിയമസഭയിൽ മന്ത്രി എൻ. ഷംസുദ്ദീൻ. വിദ്യാഭ്യാസ ജില്ല അടിസ്ഥാനമാക്കി പ്ലസ് വൺ
സീറ്റിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ട്. മലബാർ മേഖലയിലെ ജില്ലകളിൽ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കാൻ ഈ അധ്യയന വർഷം തന്നെ അധിക ബാച്ചുകൾ അനുവദിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും ഏകജാലക സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.







