പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവ് നൽകി കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക്, പാലക്കാട് ക്രൈം ബ്രാഞ്ച് SP ഫിറോസ് M ഷഫീഖ് ഉദ്ഘാടനം നിർവഹിച്ചു
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവ് നൽകി കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക്, പാലക്കാട് ക്രൈം ബ്രാഞ്ച് SP ഫിറോസ് M ഷഫീഖ് ഉദ്ഘാടനം നിർവഹിച്ചു. കുമരംപുത്തൂർ ബാങ്ക് ഹാളിലാണ് SSLC, പ്ലസ് ടു, LSS, USS വിജയികൾക്കും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കുമുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. സമ്പൂർണ എ പ്ലസ് മുന്നോട്ടുള്ള ചവിട്ടുപ്പടി മാത്രമാണ്, ജീവിതത്തിൽ വീഴ്ചകളും പ്രതീക്ഷിക്കണം, അവിടെ
നിന്ന് ഉയിർത്തെഴുന്നേൽക്കാതിരിക്കുന്നതാണ് പരാജയമെന്ന് SP ഫിറോസ് എം. ഷഫീഖ് പറഞ്ഞു. ബാങ്ക് പ്രസിഡന്റ് AK അബ്‌ദുൾ അസീസ് അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി എൻ. സുഗന്ധി, അബ്‌ദുൾ നാസർ M, പഞ്ചായത്ത് പ്രസിഡന്റ് സ്മിത, കെ. താജുദ്ദീൻ, ജയഭാരതി, , TK മുഹമ്മദ് ഷമീർ, ജി. സുരേഷ് കുമാർ, കൃഷ്ണകുമാർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, ബാങ്ക് സ്റ്റാഫംഗങ്ങൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.







