ജില്ലയിലെ CPI നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട സേവ് CPI പിരിച്ചുവിട്ട് CMP യിൽ ലയിച്ചു

ജില്ലയിലെ CPI നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട സേവ് CPI പിരിച്ചുവിട്ട് CMP യിൽ ലയിച്ചു, ജൂലൈ 6 ന് പാലക്കാട്‌ നടക്കുന്ന നയപ്രഖ്യാപന സമ്മേളനത്തിലൂടെ PK ശശിയുടെ നേതൃത്വത്തിലുള്ള DMF ഉം CMP യുടെ ഭാഗമാകും. CPI ജില്ലാ നേതൃത്വത്തിന്റെ നിലപാടുകളെ നിശിതമായി വിമർശിച്ചുക്കൊണ്ട് 2024 ലാണ് സേവ് CPI രൂപീകരിക്കപ്പെടുന്നത്. പാർട്ടിയോട് പ്രത്യക്ഷ പ്രതിഷേധമുയർത്തി പാർട്ടി വിട്ടവർ രൂപീകരിച്ച സേവ് CPI ക്കൊപ്പം ഫോറത്തിന്റെ പോഷക സംഘടനയിൽപ്പെട്ടവരും CMP യിൽ ലയിച്ചു. സേവ് CPI സംവിധാനം പിരിച്ചുവിട്ടതായും മുഴുവൻ പ്രവർത്തകരും CMP യുടെ ഭാഗമാകുന്നതായും സേവ് CPI ജില്ലാ സെക്രട്ടറി പാലോട് മണികണ്ഠൻ വ്യക്തമാക്കി. പാലക്കാട്‌ നടന്ന ലയന സമ്മേളനം CMP സംസ്ഥാന





ജനറൽ സെക്രട്ടറി സിഎ അജീർ ഉദ്ഘാടനം ചെയ്തു. വർഗീയതക്കെതിരെ മതേതര കക്ഷികളുടെ യോജിപ്പ് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ണാർക്കാട് നിന്നുൾപ്പെടെയുള്ളവർ CMP ലയനത്തിന്റെ ഭാഗമായിട്ടുണ്ട്. ജൂലൈ 6 ന് പാലക്കാട്‌ നടക്കുന്ന നയപ്രഖ്യാപന സമ്മേളനത്തിൽ PK ശശിയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക്ക്‌ മാർക്സിസ്റ്റ് ഫ്രണ്ടും CMP യിൽ ലയിക്കും. ടി. യു. ജോൺസൺ അധ്യക്ഷനായി. CMP സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ വി.കെ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി കലാധരൻ, വി.എ റഷീദ്, ടി.പി. മുസ്തഫ, സി ജയൻ, ടി.എ കൃഷ്ണൻ അഡ്വക്കേറ്റ് ധർമ്മദാസ്, ടി. യു ജോൺസൺ പാലോട് മണികണ്ഠൻ എന്നിവരെ CMP സെൻട്രൽ കമ്മിറ്റി അംഗങ്ങളായും പാലോട് മണികണ്ഠനെ ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

Related