അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന ജില്ലാതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ നിർവഹിച്ചു, കല്ലടിക്കോട് ബോധവത്കരണ റാലി മന്ത്രി കെ. എ തുളസി ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന ജില്ലാതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ നിർവഹിച്ചു, കല്ലടിക്കോട് നടന്ന ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ദിന ബോധവത്കരണ റാലി പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. എ തുളസി ഉദ്ഘാടനം ചെയ്തു. പാലക്കാട്‌ ഗവ. മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ജില്ലാതല ഉദ്ഘാടനം നടന്നത്. എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിലുള്ള പരിപാടിയിൽ ഫൺ റണ്ണും നടന്നു. MLA രമേഷ് പിഷാരടി അധ്യക്ഷനായി. ജില്ല കലക്ടർ കെ. സുധീർ മുഖ്യഥിതിയായി പങ്കെടുത്തു.





കല്ലടിക്കോട് ജനമൈത്രി പോലീസും, ലയൺസ് ക്ലബ്ബും റോട്ടറി ക്ലബ്ബും സംയുക്തമായാണ് കല്ലടിക്കോട് ടി ബി മുതൽ പറോക്കോട് വരെ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചത്. കല്ലടിക്കോട് AUPS, കരിമ്പ HSS സ്കൂളുകളിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മണ്ണാർക്കാട് DYSP സി. അലവി അധ്യക്ഷനായി. SHO വി.എസ് സുധീർകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ശ്രീലത, മേരി ജോസഫ്, റിയാസ് നാലകത്ത്, വ്യാപാരി വ്യവസായി പ്രതിനിധി അജോ മഞ്ഞാടികൽ, സബ് ഇൻസ്‌പെക്ടർ ജെ ആമിന തുടങ്ങിയവർ സംബന്ധിച്ചു.

Related