മണ്ണാർക്കാട് വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം, ഗുരുതര പരിക്കേറ്റില്ലെന്നത് ആശ്വാസം, ചോമേരി ഗാർഡനിലാണ് സംഭവം
മണ്ണാർക്കാട് വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം. തിങ്കളാഴ്ച വൈകീട്ട് 3 മണിയോടെ കോടതിപ്പടി ചോമേരി ഗാർഡനിലാണ് സംഭവം. സ്കൂൾ വിട്ട് വരുന്ന വഴി തെരുവുനായ്ക്കൾ പാഞ്ഞടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമാണ്. 250 ഓളം കുടുംബങ്ങൾ
താമസിക്കുന്ന ചോമേരി ഗാർഡൻ റെസിഡൻസിയിൽ ഇതിനു മുൻപും തെരുവുനായ കുട്ടികളുടെ പുറകെ ഓടിയ സംഭവം ഉണ്ടായിട്ടുണ്ട്. തെരുവ് നായ ശല്യം ഒഴിവാക്കുന്നതിന് മണ്ണാർക്കാട് നഗരസഭയുടെ ഭാഗത്തു നിന്നും കാര്യമായി ഇടപെടൽ ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.







