തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ KSKTU പ്രതിഷേധ മാർച്ചും ധർണ്ണയും CPM ഏരിയ സെക്രട്ടറി N.K നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്തു
സമരങ്ങളുടെ ഉത്സവകാലം കേരളത്തിന്റെ തെരുവുകളിൽ സതീശൻ സർക്കാർ കാണാനിരിക്കുകയാണ്, അതിന് തയ്യാറെടുക്കുകയാണ് സംസ്ഥാനത്തെ ജനങ്ങളെന്ന് സിപിഎം ഏരിയ സെക്രട്ടറി N.K നാരായണൻ കുട്ടി, ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ KSKTU മണ്ണാർക്കാട് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മണ്ണാർക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിലേക്കാണ് മുദ്രാവാക്യം വിളികളോടെ പ്രതിഷേധ മാർച്ച് നടത്തിയത്. തൊഴിലുറപ്പ്
പദ്ധതിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന കേന്ദ്രഭരണത്തിനെതിരെ ചെറുവാക്കെങ്കിലും നിയമസഭയിൽ പറയാൻ മിനിറ്റുകൾ പോലും ചിലവഴിച്ചിട്ടില്ല 102 പേരുടെ മേനി പറയുന്ന ഐക്യജനാധിപത്യ മുന്നണിയെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് CPM ഏരിയ സെക്രട്ടറി N.K നാരായണൻ കുട്ടി പറഞ്ഞു. ഏരിയ പ്രസിഡന്റ് പി. അലവി അധ്യക്ഷനായി. KSKTU ജില്ലാ കമ്മിറ്റി അംഗം പി. പങ്കജവല്ലി, വിനോദ് കുമാർ, പി.ജി. ബാലൻ, പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ സംബന്ധിച്ചു.







