ആവശ്യത്തിന് ഡോക്ടർമാരില്ലാതെ അനാഥമാകുകയാണ് കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രമെന്ന് സിപിഎം
മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും പടർന്നു പിടിക്കുന്ന സാഹചര്യത്തിലും ആവശ്യത്തിന് ഡോക്ടർമാരില്ലാതെ അനാഥമാകുകയാണ് കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രമെന്ന് സിപിഎം, പാലിയേറ്റീവ് രോഗികൾക്കുള്ള മരുന്നും മുടങ്ങി, മന്ത്രിയുടെ മണ്ഡലമായിട്ടും പരാതികളെ നിസാരമാക്കുന്നുവെന്ന് ആക്ഷേപം. മുൻപ് മൂന്ന് ഡോക്ടർമാരുണ്ടായിരുന്ന കാഞ്ഞിരപ്പുഴ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇപ്പോൾ ഒരു ഡോക്ടറുടെ സേവനം മാത്രമാണുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനി ബാധിതർ മണ്ണാർക്കാടാണെന്നിരിക്കെ ദിവസവും 150 ലധികം പേർ ചികിത്സക്കെത്തുന്ന കുടുംബരോഗ്യ കേന്ദ്രം ഡോക്ടർമാരും ജീവനക്കാരുമില്ലാതെ അനാഥമാകുകയാണെന്ന് സിപിഎം ലോക്കൽ സെക്രട്ടറി നിസാർ മുഹമ്മദ് പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ മീറ്റിങ്ങിൽ ജീവനക്കാരുടെ അപര്യാപ്തത
സൂചിപ്പിച്ചെങ്കിലും രാഷ്ട്രീയ പകപ്പോക്കലാണ് നടക്കുന്നതെന്ന് പഞ്ചായത്തംഗം ഫാറൂഖ് ആരോപിച്ചു. നടപടി സ്വീകരിക്കാത്ത പക്ഷം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും പ്രവർത്തകർ വ്യക്തമാക്കി. ആവറേജ് ഒരു ദിവസം 160 ലധികം പേര്‍ ഡോക്ടറെ കാണാനെത്തുന്നുണ്ട്. ചില ദിനങ്ങളില്‍ 200 കടക്കുന്നു. ഒരു ഡോക്ടറായി ചുരുങ്ങിയതോടെ രോഗികള്‍ ഏറെനേരം കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സര്‍ക്കാര്‍ നിയമിച്ച 2 ഡോക്ടര്‍മാരില്‍ ഒരാള്‍ക്ക് പാലക്കയത്തും ചാര്‍ജജുണ്ട്, കൂടാതെ പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടറുമുണ്ട്, ഇദ്ദേഹം ജോലി ഒഴിഞ്ഞതോടെയാണ് പ്രതിസന്ധി ഉണ്ടായത്. ഈ ഒഴിവ് നികത്തുന്നതിനായി 9 ാം തിയ്യതി ഇന്‍റര്‍വ്യൂ വെച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.







