കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം വെന്റിലേറ്ററിലെന്ന് CPM, വിവിധ ആവശ്യങ്ങളുമായി കരിമ്പ CPM ലോക്കൽ കമ്മിറ്റി ആശുപത്രിയിലേക്ക് ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചു
കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം വെന്റിലേറ്ററിലെന്ന് CPM, വിവിധ ആവശ്യങ്ങളുമായി കരിമ്പ CPM ലോക്കൽ കമ്മിറ്റി ആശുപത്രിയിലേക്ക് ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചു, തടയാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഡോക്ടറുടെ കുറവ്, മരുന്നുകളുടെ അപര്യാപ്തത, സർട്ടിഫിക്കറ്റ് നൽകുന്നതിലെ അപാകത എന്നിവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കരിമ്പ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ബഹുജന പ്രക്ഷോഭം
നടത്തിയത്. ദീപ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ആശുപത്രിക്ക് മുന്നിൽ പോലീസ് തടഞ്ഞു. ഇതോടെ ഉന്തുംതള്ളുമുണ്ടായി. ലോക്കൽ സെക്രട്ടറി സി.പി സജി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം കെ.സി ഗിരീഷ് അധ്യക്ഷനായി. എം.യു രഞ്ജിത്ത്, സി.കെ ജയശ്രീ, എം. ചന്ദ്രൻ, പി.ജി വത്സൻ, അബ്‌ദുൾ ഗഫൂർ, എൻ.എ ഷമീർ, മോഹൻദാസ്, മുരളി എന്നിവർ പങ്കെടുത്തു.







