+1 സീറ്റ് പ്രതിസന്ധി, ജില്ലയിൽ അടിയന്തരമായി അധിക ബാച്ചുകൾ അനുവദിക്കണമെന്ന് MSF, വിദ്യാഭ്യാസ മന്ത്രിക്ക്‌ നിവേദനം നൽകി

പ്ലസ് വൺ സീറ്റ് പ്രതിസന്ധി, ജില്ലയിൽ അടിയന്തരമായി അധിക ബാച്ചുകൾ അനുവദിക്കണമെന്ന് MSF, വിദ്യാഭ്യാസ മന്ത്രിക്ക്‌ നിവേദനം നൽകി. ജില്ലയിൽ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് MSF പാലക്കാട്‌ ജില്ലാ കമ്മിറ്റി മന്ത്രി എൻ. ഷംസുദ്ദീന് നിവേദനം നൽകിയത്. SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പോലും ആഗ്രഹിക്കുന്ന കോഴ്‌സുകളിലോ





വീടിന് സമീപമുള്ള വിദ്യാലയങ്ങളിലോ പ്രവേശനം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്. ആവശ്യമായ ഇടങ്ങളിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിക്കുമെന്ന് സർക്കാർ നേരത്തെ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും ജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകണമെന്നാണ് MSF ന്റെ ആവശ്യം. ജില്ലാ ഭാരവാഹികളായ എം.ടി ഹക്കീം, ഇർഷാദ് കൈതച്ചിറ, ഫാസിൽ മുണ്ടംപോക്ക്, മണ്ണാർക്കാട് മണ്ഡലം എം.എസ്.എഫ് ഭാരവാഹികളായ ഫരീദ് കോട്ടോപ്പാടം, ഫാസിൽ കോൽപ്പാടം എന്നിവർ പങ്കെടുത്തു.

Related