ലാഭത്തില്‍ നിന്ന് വീടുവെക്കാന്‍ സഹായം, 14 കുടുംബങ്ങള്‍ക്കായി 6 ലക്ഷം നല്‍കി മണ്ണാര്‍ക്കാട് മലബാര്‍ ഗോള്‍ഡ്

ഭവനരഹിതർക്ക് കൈത്താങ്ങുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് മണ്ണാർക്കാട് ഷോറൂം, 14 കുടുംബങ്ങൾക്കായി 6,10,000 രൂപ ധനസഹായം വിതരണം ചെയ്തു. കോടതിപ്പടി സെലിബ്രിയ കൺവെൻഷൻ ഹാളിൽ നടന്ന ധനസഹായ വിതരണ ചടങ്ങ് വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാടിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭവന രഹിതരായ 14 കുടുംബങ്ങൾക്കാണ് 6,10,000 രൂപ ധനസഹായം നൽകിയത്.





മലബാർ സോണൽ ഹെഡ് അഷ്‌മർ ടി.കെ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ സജ്ന മുഖ്യാതിഥിയായി. SNDP മണ്ണാർക്കാട് താലൂക്ക് യൂണിയൻ പ്രസിഡണ്ട് N. R. സുരേഷ്, അസിസ്റ്റന്റ് സ്റ്റോർ ഹെഡ് ജിതിൻ രാജ്, പെരിന്തൽമണ്ണ സ്റ്റോർ ഹെഡ് അബ്ദുൾ നാസർ. എ. ടി, മാർക്കറ്റിംഗ് മാനേജർ മുജീബ് മല്ലിയിൽ, ജനപ്രതിനിധികൾ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, സ്റ്റാഫംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Related