ബീരാന്‍ മറിയ ദമ്പതികള്‍ക്ക് വീട് വെക്കാന്‍ 4 സെന്‍റ് ഭൂമി വാങ്ങി നല്‍കി മണ്ണാര്‍ക്കാട് NDA സ്ഥാനാര്‍ത്ഥിയായിരുന്ന ഐസക് വര്‍ഗ്ഗീസ്

വീടുവെക്കാൻ സ്ഥലമില്ലാതിരുന്ന ഉമ്മനഴി ചോലപ്പാടം സ്വദേശികളായ ദമ്പതികൾക്ക് സ്ഥലം സൗജന്യമായി വാങ്ങി നൽകി സാമൂഹ്യ പ്രവർത്തകനും മണ്ണാർക്കാട് മണ്ഡലം NDA സ്ഥാനാർഥിയുമായിരുന്ന ഐസക് വർഗീസ്. ഉമ്മനഴി സ്വദേശികളായ ബീരാൻ, മറിയ ദമ്പതികൾക്കാണ് വീടുവെക്കാനുള്ള സ്ഥലം ഐസക് വർഗീസ് വാങ്ങി നൽകിയത്. സ്ഥലത്തിന്റെ ആധാരവും കുടുംബത്തിന് കൈമാറി. വർഷങ്ങളായി വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. തന്റെ വരുമാനത്തിൽ നിന്നുള്ള തുകക്കൊണ്ട്





6 വർഷത്തിനിടെ പത്തോളം പേർക്ക് അദ്ദേഹം സ്ഥലം വാങ്ങി നൽകിയിട്ടുണ്ട്. ഈ വർഷം തന്നെ മറ്റൊരു കുടുംബത്തിന്റെ കൂടി കണ്ണീരൊപ്പാൻ ശ്രമിക്കുമെന്ന് ഐസക് വർഗീസ് പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എം. വിനോദ് കുമാർ അധ്യക്ഷനായി. വാർഡ് അംഗങ്ങളായ സി. രാജൻ, അഭിലാഷ് ചന്ദ്രൻ, കെ. നിഷാദ്, റഫീഖ് ഉമ്മനഴി, ജലീൽ ചോലപ്പാടം, രാഷ്ട്രീയ നേതാക്കൾ സംബന്ധിച്ചു.

Related