മിത്ര ക്ലിനിക് ചങ്ങലീരിയിൽ പ്രവർത്തനമാരംഭിച്ചു

ആധുനിക സൗകര്യങ്ങളോടെയുള്ള മെഡിക്കൽ ലബോറട്ടറി വിഭാഗം, ഫാർമസി, കുറഞ്ഞ പാക്കേജുകളിൽ പരിശോധനകൾ, ആതുര സേവന രംഗത്ത് വീണ്ടും അടയാളപ്പെടുത്തലാകാൻ മിത്ര ക്ലിനിക്, ചങ്ങലീരിയിൽ സ്ഥാപനം പ്രവർത്തനമാരംഭിച്ചു. ആരോഗ്യ സേവന രംഗത്ത് വർഷങ്ങളുടെ പരിചയസമ്പത്തുള്ള മിത്ര ഗ്രൂപ്പിന്റെ 25-ാമത് സ്ഥാപനം മിത്ര ക്ലിനിക്കിന് ചങ്ങലീരി രണ്ടാം മൈലിൽ തുടക്കം കുറിച്ചു. കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. സ്മിത ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മുഹമ്മദ് ഷാഫി ഫാർമസി ഉദ്ഘാടനം ചെയ്തു. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വിദഗ്ധ ടെക്നീഷ്യന്മാരുടെ നേതൃത്വത്തിൽ എല്ലാവിധ ലാബ് ടെസ്റ്റുകളും മിത്രാ ക്ലിനിക്കിൽ ചെയ്തു നൽകുന്നു. അത്യാഹിത വിഭാഗം, Causality, കിടത്തിചികിത്സ എന്നിവക്കും മിത്ര സജ്ജമാണ്. മൈക്രോബയോളജി ഹോർമോൺ ടെസ്റ്റുകൾ, ഹെമറ്റോളജി, ബയോകെമിസ്ട്രി, പത്തോളജി, ക്ലിനിക്കൽ പത്തോളജി എന്നിങ്ങനെയുള്ള പ്രത്യേക ടെസ്റ്റുകൾ അംഗീകൃത ലാബുകളിലേക്ക് അയച്ച് ഫലം ലഭ്യമാക്കുകയും ചെയ്യുന്നു. ECG, പ്രമേഹം, കൊളസ്ട്രോൾ, വൃക്ക സംബന്ധമായ രോഗങ്ങൾ, ഹീമോഗ്ലോബിൻ, മൂത്രശയ രോഗങ്ങൾ, കരൾ, സന്ധി, BP, ഡോക്ടർ കൺസൾട്ടേഷൻ തുടങ്ങിയവ ഉൾപ്പെടുന്ന ജനറൽ ഹെൽത്ത്‌ ചെക്കപ്പ്





400 രൂപക്ക് മിത്ര ക്ലിനിക്കിൽ നിന്ന് ചെയ്യുവാൻ സാധിക്കും. കൂടാതെ പ്രമേഹം, BP പ്രശ്നങ്ങൾ നേരിടുന്നവർ വർഷത്തിലൊരിക്കലെങ്കിലും നടത്തേണ്ടുന്ന പരിശോധനകൾ 800 രൂപ പാക്കേജിൽ മിത്രയിൽ നിന്ന് ലഭ്യമാകും. ജനറൽ വിഭാഗത്തിലും ഹൃദയസംബന്ധമായ രോഗങ്ങളിലും പരിചയസമ്പത്തുള്ള ഡോ. ഷറഫുദ്ദീൻ ഷെയ്ഖ് ദാവൂദിന്റെ സേവനവും മിത്ര ക്ലിനിക്കിലുണ്ട്. എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 10 വരെ മിത്രാ ക്ലിനിക്കിൽ നിന്ന് സേവനം ലഭ്യമാകും. മാത്രമല്ല, അത്യാവശ്യഘട്ടങ്ങളിൽ വീട്ടിലെത്തിയുള്ള ചികിത്സ സേവനവും മിത്ര ക്ലിനിക്ക് നൽകുന്നുണ്ട്. ചങ്ങലീരിയിൽ നിന്നുള്ളവർക്കും എളുപ്പത്തിൽ ചികിത്സാ സൗകര്യങ്ങൾ നൽകുവാനുദ്ദേശിച്ചുകൊണ്ടാണ് മിത്രാ ക്ലിനിക്കിന് രണ്ടാംമൈലിൽ തുടക്കമിട്ടതെന്ന് മിത്രാ ഗ്രൂപ്പ് MD അൻവർ സാദത്ത് KK പറഞ്ഞു. അഷ്‌കർ KT, ഹുസൈൻ കോളശ്ശേരി, കെ. പി ഹംസ, അബ്‌ദുൾ റസാഖ്‌, ഡോ. ഷറഫുദ്ധീൻ, കെ. മുഹമ്മദ്‌ അർഷദ്, വാർഡ് മെമ്പർമാർ, ഡയറക്ടർമാർ, ജീവനക്കാർ, സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 83 30 00 07 50, 94 46 24 12 98 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Related