മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം കൈമാറി UGS ഗ്രൂപ്പ്
മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായി അർബൻ ഗ്രാമീൺ സൊസൈറ്റി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. UGS ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അജിത്ത് പാലാട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ സാന്നിധ്യത്തിലാണ് ദുരിതാശ്വാസനിധിയിലേക്കായി 10 ലക്ഷം രൂപയുടെ DD
മുഖ്യമന്ത്രി വി. ഡി. സതീശന് കൈമാറിയത്. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ UGS ഗ്രൂപ്പ് എപ്പോഴും മുന്നിലുണ്ടാകുമെന്ന് അജിത് പാലാട്ട് പറഞ്ഞു. DCC വൈസ് പ്രസിഡന്റ് ഫിറോസ് ബാബു, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരീഷ് ഗുപ്‌ത, ഷെരിഫ് തുടങ്ങിയവരും സംബന്ധിച്ചു.







