കാലടി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായി പി എം സലാഹുദ്ദീൻ
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായി മണ്ണാർക്കാട് MES കല്ലടി കോളേജ് ചരിത്രവിഭാഗം അധ്യാപകൻ പി എം സലാഹുദ്ദീൻ നിയമിതനായി. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയതിനുശേഷം 2011 ലാണ് സലാഹുദ്ദീൻ
അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. 2013 - 17 കാലഘട്ടത്തിൽ കോഴിക്കോട് സർവ്വകലാശാലയിലും സിൻഡിക്കേറ്റ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കോൺഫെഡറേഷൻ ഓഫ് കേരള കോളേജ് ടീച്ചേഴ്സ് സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം നിലവിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പാലക്കാട് ജില്ല പ്രവർത്തകസമിതി അംഗമാണ്.







