മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സില്‍ യോഗം അറിഞ്ഞില്ലെന്ന് സെക്രട്ടറി, യോഗം മാറ്റി വെക്കണമെന്ന് CPM, കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍, വിഷയത്തില്‍ UDF ല്‍ കടുത്തഭിന്നത

മണ്ണാർക്കാട് നഗരസഭയിലെ കൗൺസിൽ യോഗ തീയതിയും അജണ്ടയും സെക്രട്ടറി അറിയാതെ നിശ്ചയിച്ചതിൽ പ്രതിഷേധം. വ്യാഴാഴ്ച രാവിലെയാണ് കൗൺസിൽ യോഗം നടക്കുന്നത്. സാധാരണ യോഗം നടത്തുമ്പോൾ നോട്ടീസ് നൽകുന്നതും അജണ്ടകൾ തീരുമാനിക്കുന്നതും സെക്രട്ടറിയുടെ കൂടി അറിവോടെയാണ്. നടന്നത് മുനിസിപ്പൽ ആക്ടിനു വിരുദ്ധമായ നടപടിയാണെന്ന് കാണിച്ച് CPM, കോൺഗ്രസ്‌ കൗൺസിലർമാർ പ്രതിഷേധമറിയിച്ചു. ഇവർ സെക്രട്ടറിയെ കണ്ട് സംസാരിക്കുകയും ചെയ്തു. തങ്ങളറിയതെ കൗൺസിൽ





നടത്താൻ പാടില്ലെന്ന് കോൺഗ്രസ്‌ കൗൺസിലർമാർ വ്യക്തമാക്കി. സംഭവത്തിൽ കോൺഗ്രസും ലീഗും തമ്മിൽ ഭിന്നാഭിപ്രായമാണുള്ളത്. എന്ത് സംഭവിച്ചതാണെന്ന് അറിയില്ല, അനുമതിയില്ലാതെ നോട്ടീസ് വിതരണം ചെയ്ത ക്ലാർക്കിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്, സെക്രട്ടറി അറിയാത്ത പക്ഷം കൗൺസിൽ അസാധുവാകുമെന്നും സെക്രട്ടറി എം. സതീഷ് കുമാർ പറഞ്ഞു. സെക്രട്ടറിയെ മാറ്റണമെന്നത് സംബന്ധിച്ചുള്ള ഭരണസമിതിയിലെ അംഗങ്ങളുടെ അഭിപ്രായങ്ങളിലും സെക്രട്ടറി മറുപടി നൽകി.

Related