UGS MD അജിത് പാലാട്ടിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൂഫാന്‍ വാരിയര്‍ ബാഡ്ജ് അണിയിച്ച് ആദരിച്ചു

ലഹരിക്കെതിരെ അർബൻ ഗ്രാമീൺ സൊസൈറ്റി, ഓപ്പറേഷന്‍ തൂഫാന്‍ - ദി നാര്‍ക്കോ ഹണ്ട് ലഹരിവിരുദ്ധ ജനകീയ മുന്നേറ്റത്തിന് പൂര്‍ണ്ണ പിന്തുണ നൽകിയ UGS MD അജിത് പാലാട്ടിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൂഫാന്‍ വാരിയര്‍ ബാഡ്ജ് അണിയിച്ച് ആദരിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പ് തുടക്കമിട്ട ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന് പിന്തുണയുമായി അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയും രംഗത്തെത്തി. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ സമൂഹം ഒന്നിച്ച് അണിനിരക്കണമെന്ന ആശയമുൾക്കൊണ്ട് മുന്നോട്ടുവന്ന UGS





ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത് പാലാട്ടിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെത്തി തൂഫാന്‍ വാരിയര്‍ ഔദ്യോഗിക ബാഡ്ജ് അണിയിച്ച് ആദരിച്ചു. ദൗത്യത്തില്‍ അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി സജീവ പങ്കാളികളാകുന്നത് ക്യാമ്പയിന് കോര്‍പ്പറേറ്റ്-സഹകരണ മേഖലകളില്‍ നിന്ന് ലഭിക്കുന്ന അംഗീകാരമാണെന്നും കൂടുതല്‍ തൂഫാന്‍ വാരിയര്‍മാരെ സൃഷ്ടിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. തൂഫാന്‍ ലഹരി നിര്‍മ്മാര്‍ജ്ജന ദൗത്യം ഏറ്റെടുത്ത് UGS ന്റെ മുപ്പതോളം ശാഖകളിൽ നിന്നായി നാനൂറോളം സഹപ്രവര്‍ത്തകര്‍ തന്നോടൊപ്പം കര്‍മ്മരംഗത്തുണ്ടാകുമെന്ന് അജിത് പാലാട്ട് പറഞ്ഞു.

Related